പാർലമെന്റിന്റെ ഇരുസഭകളിലമായുള്ള 763 അംഗങ്ങളിൽ 40% ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികൾ
ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളിലമായുള്ള 763 അംഗങ്ങളിൽ 40% ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികൾ. 73% ശതമാനം എംപിമാരും പ്രതികളായ കേരളമാണ് ഇക്കാര്യത്തിലും നമ്പർ വൺ!തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് നൽകുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്സ് റിഫോംസ് (ADR), നാഷണൽ ഇലക്ഷൻ വാച്ച് (NEW) എന്നീ സംഘടനകൾ ചേർന്നാണ് ഇതു സംബന്ധിച്ച പട്ടിക തയാറാക്കിയത്.194 എംപിമാരാണ് (25%) ഗുരുതരമായ കേസുകൾ വെളിപ്പെടുത്തിയിട്ടുള്ളത്. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.ബിഹാർ മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ശതമാനക്കണക്കിൽ കേരളത്തിനു പിന്നാലെ വരുന്നത്. ഗുരുതരമായ കേസുകൾ നിലവിലുള്ള എംപിമാർ ഏറ്റവും കൂടുതൽ ബിഹാറിൽ നിന്നാണ് (50%). ഈയിനത്തിൽ കേരളത്തിന് (10%) നാലാം സ്ഥാനം മാത്രം. മഹാരാഷ്ട്രയും ഉത്തർ പ്രദേശും കൂടി മുന്നിലുണ്ട്.പാർട്ടികളുടെ കണക്കെടുക്കുമ്പോൾ, ക്രിമിനൽ കേസ് പ്രതികളായ എംപിമാർ ഏറ്റവും കൂടുതൽ ബിജെപിയിലാണ്, 139 പേർ, അതായത് പാർട്ടിക്ക് ആകെയുള്ള 385 എംപിമാരിൽ 36%. കോൺഗ്രസിന്റെ 81 എംപിമാരിൽ 43 പേരും (53%) വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സിപിഎമ്മിന്റെ എട്ട് എംപിമാരിൽ മൂന്നു പേർ മാത്രം (27%).