മദ്യം തീർന്നപ്പോൾ സുഹൃത്തിന്റെ വാരിയെല്ല് തല്ലിയൊടിച്ചു
നെടുമങ്ങാട് : ഏണിക്കരയിലെ വെയ്റ്റിങ് ഷെഡിൽ മദ്യപിച്ചിരുന്ന മൂവർ സംഘം. ഗ്ലാസിലെ മദ്യം തീർന്നതോടെയാണ് പ്രശ്നം തുടങ്ങിയത്,ഉടനെ തന്നെ അജിത്തും (സുധി) രഞ്ജുവും ചേർന്ന് അജയകുമാറിനോട് പറഞ്ഞു,വേഗം പോയി അടുത്ത കുപ്പി വാങ്ങിവാടാ..എന്നാൽ, “ഞാൻ പോവില്ല” എന്ന് അജയകുമാർ പറഞ്ഞു, സുഹൃത്തുക്കളുടെ നിയന്ത്രണം വിട്ടു. രഞ്ജു ചവിട്ടി വീഴ്ത്തി,വീണുകിടന്ന അജയകുമാറിന്റെ മേൽ അജിത്ത് അടുത്തുള്ള പ്ലാസ്റ്റിക് കസേരയെടുത്ത് അടിച്ചു, അജയകുമാറിന്റെ വാരിയെല്ലുകൾ തകർന്നുപോയി.സംഭവം കഴിഞ്ഞ് സ്ഥലം വിട്ടു, നെടുമങ്ങാട് ഇൻസ്പെക്ടർ പി.കെ. മോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്ന് അജിത്തിനെ പിടികൂടി,കൂട്ടുപ്രതി രഞ്ജു നേരത്തെ തന്നെ പിടികൂടിയിട്ടുണ്ടായിരുന്നു, അജയകുമാർ ഇപ്പോൾ മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ ചികിത്സയിൽ ആണ്.

