വിജിൽ ഹ്യൂമൻ റൈറ്റ്സ് കേരളയുടെ ആഭിമുഖ്യത്തിൽപുസ്തക പ്രകാശനം
തിരുവനന്തപുരം :വിജിൽ ഹ്യൂമൻ റൈറ്റ്സ് കേരളയുടെ ആഭിമുഖ്യത്തിൽ ജൂൺ 24 രാവിലെ 11 മണിക്ക് തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിൽ ഗോവ ഗവർണർ പി. എസ്. ശ്രീധരപിള്ളയുടെ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. അടിയന്തരാവസ്ഥ സമയത്ത് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയ പുസ്തകങ്ങൾ ആണ് പ്രകാശനം ചെയ്യുന്നത്. “Shaw Commissionl:Echoes from A Buried Report”, “DEMOCRACY ENCHAINED NATION DISGRACED” എന്നീ പുസ്തകങ്ങളുടെ പ്രകാശം ആണ് നടക്കുന്നത് . ഗവർണർ പി. എസ് ശ്രീധരൻ പിള്ളയുടെ സാന്നിധ്യത്തിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൽ നസീർ എന്നിവർ പ്രകാശന കർമ്മം നിർവഹിക്കും. ഡൽഹിയിലെ കൊണാർക്ക് പബ്ലിക്കേഷൻസ്,ഇന്ത്യയിലെ സ്ക്രോൾ പ്രസ് എന്നിവരാണ് പ്രസാദകർ.