ആരോഗ്യത്തിനും ഏറേ ഗുണം ചെയ്യുന്ന ഒന്നാണ് ബീറ്റ്റൂട്ട്

Spread the love

ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്‍റെ ഈ ആരോഗ്യത്തിനും ഏറേ ഗുണം ചെയ്യുന്ന ഒന്നാണ് ബീറ്റ്റൂട്ട്. ചര്‍മ്മത്തിന് ഏറ്റവും അത്യാവിശ്യമായി വേണ്ട വിറ്റാമിന്‍ സി ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്.കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ആവശ്യത്തിന് ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്തു കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കണം. 10 മിനിറ്റിനുശേഷം മാറ്റാം.രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ മിശ്രിതമാക്കി മുഖത്തിടുക. 15 മിനിറ്റിന് ശേഷം മുഖം ചെറുചൂടുവെള്ളത്തിൽ കഴുകുക. ആഴ്‌ചയില്‍ രണ്ടു തവണ ഇത് ചെയ്താല്‍ മതി.ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കഷ്ണം ചുണ്ടില്‍ ഉരസുക. ചുണ്ടുകള്‍ക്ക് നിറം വർധിക്കാന്‍ ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *