മുടി കൊഴിച്ചിൽ മാറാൻ കറ്റാർ വാഴ ഇങ്ങനെ ഉപയോ​ഗിക്കൂ

Spread the love

മുഖം എത്ര ഭംഗിയുള്ളതാണെങ്കിലും മുടിയില്ലെങ്കില്‍ നമുക്ക് എപ്പോഴും സൗന്ദര്യം കുറവായി മാത്രമേ തോന്നുകയുള്ളൂ. ഏതൊരു പെണ്ണിന്റെയും സൗന്ദര്യം അവളുടെ ഇടതൂര്‍ന്ന മുടിയാണ്. എന്നാല്‍, ഇന്ന് എല്ലാ സ്ത്രീകളും ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. നമ്മള്‍ നന്നായി ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചില്‍ ഒരു പരിധി വരെ തടയാന്‍ സാധിക്കും.മുടി വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് മുടി കൊഴിച്ചില്‍ തടയാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം. മുടി നന്നായി ചീകി തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുക. ഇത് മുടി കൊഴിച്ചിലിനെ ഒരു പരിധിവരെ തടയും. കൂടാതെ, കറ്റാര്‍ വാഴയുടെ നീരെടുത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അത് ഉണങ്ങുന്നതുവരെ അങ്ങനെ വച്ചതിന് ശേഷം നന്നായി കഴുകി കളയുക. കറ്റാര്‍ വാഴയുടെ ജൂസ് കുടിക്കുന്നതും മുടി കൊഴിച്ചില്‍ കുറയുന്നതിന് നല്ലതാണ്.തലയില്‍ എണ്ണയിടാത്തതാണ് മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണം. നമ്മുടെ മുത്തശ്ശിമാര്‍ പറയുന്നത് പോലെ ദിവസവും എണ്ണതേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലത്. വെളിച്ചെണ്ണയില്‍ കുറച്ച് ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയോടില്‍ തേച്ച് പിടിപ്പിച്ച ശേഷം നന്നായി മസാജ് ചെയ്യുക. മസാജിന് ശേഷം പിറ്റേന്ന് രാവിലെ തല കഴുകുക.ആവണക്കെണ്ണയാണ് മുടി കൊഴിച്ചിലിന് മറ്റൊരു പരിഹാരം. ആവണക്കെണ്ണ തേനില്‍ ചേര്‍ത്ത് മുടിയില്‍ നന്നായി മസാജ് ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ ഉലുവ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. ഉലുവ പൊടിച്ചതിന് ശേഷം അതിലേക്ക് കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇത് തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ഇത് മുടി കൊഴിച്ചിൽ തടയും.

Leave a Reply

Your email address will not be published. Required fields are marked *