രോഗി സുരക്ഷ ബോധവത്കരണ വാരാചരണ വാക്കത്തോണ്‍ സംഘടിപ്പിച്ച് കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റല്‍

Spread the love

തിരുവനന്തപുരം, മാര്‍ച്ച് 14: രോഗി സുരക്ഷ ബോധവത്കരണ വാരാചരണ വാക്കത്തോണ്‍ 2025 കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ചു. രോഗി സുരക്ഷയെക്കുറിച്ചുള്ള ബോധവല്‍ക്കരണം ഉയര്‍ത്തുന്നതിനായി നടത്തിയ ഈ പരിപാടിയില്‍ ഏകദേശം മുന്നൂറ്റി അന്‍പതോളം ആശുപത്രി ജീവനക്കാര്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റലില്‍ നിന്ന് ആരംഭിച്ച വാക്കത്തോണ്‍ മെഡിക്കല്‍ കോളേജ് ട്രിഡ കോംപ്ലക്‌സ് വരെയും അവിടുന്ന് തിരികെ ആശുപത്രിയിലേക്കുമായിരുന്നു.

ഹോസ്പിറ്റല്‍ സി.ഇ.ഒ ശ്രീ. അശോക് പി. മേനോന്‍ വാക്കത്തോണ്‍ ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. എബ്രഹാം തോമസ്, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. ശ്രീകുമാര്‍ രാമചന്ദ്രന്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. മധു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

‘രോഗി സുരക്ഷ ഞങ്ങളുടെ മുന്‍ഗണനയാണ്. അതിന്റെ ഗൗരവം മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജീവനക്കാര്‍ക്ക് അതിന്റെ ആഴത്തിലുള്ള പ്രധാന്യം തിരിച്ചറിയാന്‍ സഹായിക്കുകയും അവരെ കൂടുതല്‍ ബോധവാന്മാരാക്കുകയും ചെയ്യുന്നു,’ സി.ഇ.ഒ ശ്രീ. അശോക് പി. മേനോന്‍ പറഞ്ഞു.

ആശുപത്രിയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള രോഗി സുരക്ഷ ഉറപ്പാക്കാനും ആരോഗ്യ സംരക്ഷണ മേഖലയില്‍ സുരക്ഷാ സംസ്‌കാരം വളര്‍ത്താനും ഇതുവഴി സഹായകമാകുമെന്ന് ആശുപത്രി അധികൃതര്‍ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *