കേരള പ്രവാസി ക്ഷേമനിധിയിൽ പെൻഷൻ തീയതിയിക്ക് മുമ്പ് ഒരു വർഷം വരെ അംശദായം ഒടുക്കുന്നതിൽ മുടക്കം വരുത്തി അംഗത്വം റദ്ദായി പെൻഷൻ അർഹത നഷ്ടപ്പെട്ടവർക്ക് പെൻഷൻ അർഹത നേടാൻ അവസരമൊരുക്കി കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്.

Spread the love

കേരള പ്രവാസി ക്ഷേമനിധിയിൽ പെൻഷൻ തീയതിയിക്ക് മുമ്പ് ഒരു വർഷം വരെ അംശദായം ഒടുക്കുന്നതിൽ മുടക്കം വരുത്തി അംഗത്വം റദ്ദായി പെൻഷൻ അർഹത നഷ്ടപ്പെട്ടവർക്ക് പെൻഷൻ അർഹത നേടാൻ അവസരമൊരുക്കി കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്.

അംശദായ കുടിശ്ശിക അടച്ച് തീർക്കാൻ ബോർഡ് താത്‌കാലികമായി അനുവദിച്ചിരുന്ന 2 വർഷത്തെ ഇളവ് 2025 നവംബർ 1 ന് അവസാനിച്ചതിനെ തുടർന്ന് അർഹത നഷ്ടപ്പെട്ട അംഗങ്ങൾ സമർപ്പിച്ച നിവേദനങ്ങളിൽ മാനുഷിക പരിഗണന നൽകിയാണ് 52-ാമത് ഡയറക്ടർ ബോർഡ് യോഗ തീരുമാനം.

*2024 നവംബർ 1 മുതൽ പെൻഷൻ തിയതിയിൽ ഒരു വർഷം വരെ അംശദായ കുടിശ്ശികയും പിഴയും ഉള്ളവർക്ക് അവരുടെ കുടിശ്ശിക തുക പൂർണ്ണമായും അടച്ചു തീർത്ത് പെൻഷൻ അർഹത നേടുന്നതിനായി ഒറ്റത്തവണ തീർപ്പാക്കലിന് 2026 മാർച്ച് 31 വരെയുള്ള കാലാവധി അനുവദിക്കുന്നതിന് തീരുമാനിച്ചതായി ചെയർമാൻ അറിയിച്ചു. ഈ അവസരം പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രസ്തുത കാലയളവിൽ കുടിശിക പൂർണമായി അർഹത പുനഃസ്ഥാപിക്കാൻ കഴിയാത്ത ഒടുക്കാത്തവരുടെ പെൻഷൻ നഷ്ടപ്പെടുന്നതാണെന്നും ചെയർമാൻ അറിയിച്ചു. വിധം

അതോടൊപ്പം അംശദായ കുടിശ്ശികയിന്മേലുള്ള പിഴപലിശ നിരക്കിൽ നിലവിൽ അനുവദിച്ചിട്ടുള്ള താൽക്കാലിക ഇളവ് 2026 മാർച്ച് മാസത്തോടെ അവസാനിക്കുന്നതാണെന്നും, ആയതിനാൽ കടിശ്ശിക നിലവിലുള്ള എല്ലാ ക്ഷേമ നിധി അംഗങ്ങളും ഇളവിൻ്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ആയത് നിലനിൽക്കുന്ന 2026 മാർച്ച് 31 ന് മുൻപ് എല്ലാ കുടിശ്ശികകളും അടച്ച് തീർക്കുവാനും, പെൻഷൻ തീയതിയ്ക്ക് മുൻപ് കുടിശ്ശികകൾ എല്ലാം കൃത്യമായി അടച്ച് തീർത്ത് അംഗത്വം നഷ്ടപ്പെടാതിരിക്കാൻ അംഗങ്ങൾ ശ്രദ്ധക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.

അഡ്വ. ഗഫൂർ പി ലില്ലിസ്

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ :

  1. അഡ്വ. ഗഫൂർ പി ലില്ലിസ് – ചെയർമാൻ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്
  2. ശ്രീ. സജീവ് തൈക്കാട് – ഡയറക്ടർ, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് 3. ശ്രീമതി. ഇന്ദുലേഖ ഐ വി – സി ഇ ഒ, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്
  3. ശ്രീ. ജയകുമാർ ടി മാനേജർ (ഫിനാൻസ്) -കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്

Head Office: NORKA CENTRE (II Floor), Near Govt. Guest House, Thycaud P.O, Thiruvananthapuram -695 014 +91 471-2785511(P), +91 471-2785501(F), Info@pravasikerala.org

www.pravasikerala.org

Residental Address: Lillis Abode, Near Bus Stand Tirur(P.O), Malappuram 676 101

+91 97472 10000 | gafoorplillis@gmail.com

Leave a Reply

Your email address will not be published. Required fields are marked *