നെയ്യാറ്റിൻകര അമരവിളയിൽ വൻ മണ്ണെണ്ണ വേട്ട
നെയ്യാറ്റിൻകര അമരവിളയിൽ വൻ മണ്ണെണ്ണ വേട്ട. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 2000 ലിറ്ററോളം മണ്ണെണ്ണയാണ് സിവിൽ സപ്ലൈസ് അധികൃതർ പിടികൂടിയത്.വിപണിയിൽ 2 ലക്ഷത്തോളം വരുമെന്ന് അധികൃതർ പറഞ്ഞു.തമിഴ്നാട് റേഷൻകടകളിൽ നിന്ന് ശേഖരിക്കുന്ന മണ്ണെണ്ണ തീരദേശ മേഖലകൾ ലക്ഷ്യമിട്ട് വിൽപ്പന നടത്താൻ കൊണ്ടുവന്നത് എന്നാണ് പറയുന്നത്. മണ്ണെണ്ണ കടത്താൻ ഉപയോഗിച്ചിരുന്ന വാഹനത്തിൽ സംസ്ഥാന സർക്കാരിൻറെ വ്യാജ ബോർഡുകളും സ്ഥാപിച്ചിരുന്നു. പിടിച്ചെടുത്ത മണ്ണെണ്ണ അമരവിളയിലെ സപ്ലൈകോയുടെ ഗോഡൗണിലേക്ക് മാറ്റി.സംഭവ സമയം ട്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. പിടിച്ചെടുത്ത വാഹനം പാറശ്ശാല പോലീസിന് കൈമാറി. ഈ വാഹനത്തിന് ഒരുവിധ ഫിറ്റ്നസും ഇല്ല എന്ന് പോലീസ് പറഞ്ഞു. വാഹന ഉടമയെ ഉൾപ്പെടെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.