ബജറ്റ് ചർച്ച നിയമസഭയിൽ ഇന്ന് ധനമന്ത്രി മറുപടി പറയും

Spread the love

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ മറുപടി പറയും. സെസ് കുറയ്ക്കാൻ മുന്നണിയിലും സമ്മർദ്ദമുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് നാല് യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരത്തിലാണ്. സെസ് പൂർണമായും പിൻവലിക്കണമെന്നതാണ് യുഡിഎഫിന്റെ ആവശ്യം. ഇല്ലെങ്കിൽ സമരം ശക്തമാക്കും.സഭയ്ക്കു പുറത്തുള്ള സമരം ശക്തമാക്കുകയും സഭയിലുള്ള സമരം പുതിയ തലത്തിലേക്ക് കൊണ്ടുപോകാനുമാണ് തീരുമാനം. ജനങ്ങളിൽ നിന്നും മുന്നണിയിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ഇന്ധന സെസ് ഒരു രൂപ കുറച്ചേക്കുമെന്നാണ് സൂചന.ഇതോടൊപ്പം നിയമസഭയിൽ എംഎൽഎമാർ ഉയർത്തിയ പരാതികളിലും ധനമന്ത്രി മറുപടി നൽകും. ന്യായവില 20 ശതമാനം വർധിപ്പിച്ചതിനെതിരെയും അടച്ചിട്ട വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുന്നതിനെതിരേയും ഭരണകക്ഷി എംഎൽഎമാർ തന്നെ ബജറ്റ് ചർച്ചയിൽ നിലപാട് എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *