“ദേശീയപാതാ വികസനത്തിനായി സംസ്ഥാനം ചെലവഴിച്ച തുക അടുത്ത കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണം”: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
ദേശീയപാതാ വികസനത്തിനായി സംസ്ഥാനം ചെലവഴിച്ച തുക അടുത്ത കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍. 6000 കോടി രൂപ സംസ്ഥാനം ദേശീയപാതാ വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ തുകയാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. വിഷയം കേന്ദ്രധനമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി. ദേശീയപാതാ വികസന കാര്യത്തിലും ഭൂമി ഏറ്റെടുക്കലിലും സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിയുടെ അഭിനന്ദനം.