പുണ്യ ഭൂമിയായ സത്യസായി ബാബയുടെ വാസസ്ഥലമായ പുട്ടപർത്തിലേക്ക് മാധ്യമസംഘത്തിന്റെ യാത്ര
തിരുവനന്തപുരം : പുണ്യ ഭൂമിയായ സത്യസായി ബാബയുടെ വാസസ്ഥലമായ പുട്ടപർത്തിലേക്ക് മാധ്യമസംഘത്തിന്റെ യാത്ര . ആന്ധ്രാപ്രദേശിലെ അനന്ത്പുർ ജില്ലയിലാണ് പ്രമുഖ ആകർഷണ കേന്ദ്രമായ പുട്ടപർത്തി സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ കുന്നുകളാൽ ചുറ്റപ്പെട്ട് നിൽക്കുന്ന പുട്ടപർത്തിയെക്കുറിച്ച് ഒരു പഠനം നടത്തുവാൻ തിരുവനന്തപുരത്ത് നിന്ന് മാധ്യമ പ്രവർത്തകരുടെ സംഘം പുട്ടപർത്തി സന്ദർശിക്കുവാനായി പുറപ്പെട്ടത്. ലോകത്ത് തന്നെ ലക്ഷക്കണക്കിന് രോഗികൾക്ക് ശാരീരികമായും മാനസികമായും സന്തോഷവും സൗഖ്യവും നൽകുന്ന ഒരു ആത്മീയ കേന്ദ്രമാണ് പുട്ടപർത്തിയിലെ സത്യസായി ആശ്രമം .