മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. വൈകാതെ ബിജെപിയില്‍ ചേരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം രാജി സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ ബിജെപിയിലേക്ക് ചേക്കേറി ഒരു മാസത്തിനുള്ളിലാണ് രണ്ടാമതൊരു നേതാവ് കൂടി പാര്‍ട്ടി വിടുന്നത്. ഇത് കോണ്‍ഗ്രസിന് ലഭിക്കുന്ന രണ്ടാമത്തെ കനത്ത പ്രഹരമാകും.മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ശങ്കര്‍റാവു ചവാന്റെ മകനാണ് അശോക് ചവാന്‍. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. 2008 ഡിസംബര്‍ 8 മുതല്‍ 2010 നവംബര്‍ 9 വരെയായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്.