‘ഇന്ത്യ എന്തും പരീക്ഷിക്കാവുന്ന ലബോറട്ടറി’ ബിൽഗേറ്റീസിന്റെ വാക്കുകൾ വിവാദമാകുന്നു

Spread the love

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ഇന്ത്യക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദമാകുന്നു. ഇന്ത്യ എന്തും പരീക്ഷിക്കാവുന്ന ഒരു രാജ്യമാണെന്നും ആ പരീക്ഷണം ജയിച്ചാൽ പിന്നീടത് എവിടെ വേണമെങ്കിലും ഉപയോഗിക്കാമെന്നുമായിരുന്നു ബില്ലിന്റെ വാക്കുകൾ. ഇതാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് കാരണം ആയിരിക്കുന്നത്.

ലിങ്ക്ഡ്ഇൻ സഹസ്ഥാപകൻ റീഡിനൊപ്പം നടത്തിയ ഒരു പോഡ്‌കാസ്റ്റിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഇന്ത്യക്കെതിരെയുള്ള അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ നിരവധി പവർ രംഗത്ത് വന്നെങ്കിലും അതിൽ ഏറ്റവും ശ്രദ്ധേയമായത് “ദി സ്കിൻ ഡോക്ടർ” എന്നറിയപ്പെടുന്ന സ്കോട്ട്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഡോകട്ർ ഉയർത്തിയ വിമർശനമാണ്.

ബില്ല് ഗേറ്റ്സ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന എൻജിഒയായ പാത്ത് (പ്രോഗ്രാം ഫോർ അപ്രോപ്രിയേറ്റ് ടെക്‌നോളജി ഇൻ ഹെൽത്ത്)
2009ൽ ഇന്ത്യയിൽ ഒരു ക്ലിനിക്കൽ ടെസ്റ്റ് നടത്തിയിരുന്നു. പതിനാലായിരം സ്‌കൂൾ കുട്ടികളിൽ നടത്തിയ ഈ പരീക്ഷണത്തിനിടെ ഏഴ് പേർ പരീക്ഷണത്തിന്റെ പ്രത്യാഘാതങ്ങൾ മൂലം മരണപ്പെട്ടിരുന്നു. ഇതടക്കം കുത്തിപൊക്കിയാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ വിമർശനം ശക്തമാകുന്നത്.

ട്രയലുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ ലഭിച്ചത് നിർണ്ണായക വിവരങ്ങൾ ആയിരുന്നുവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പരീക്ഷണത്തിന് വിധേയരായ പെൺകുട്ടികളുടെ സമ്മതപത്രത്തിൽ ഉണ്ടായിരുന്നത് വ്യാജ ഒപ്പുകൾ ആയിരുന്നുവെന്നും ഇത്തരം ഒരു പരീക്ഷണം നടക്കുന്ന വിവരം പെൺകുട്ടികളുടെ മാതാപിതാക്കൾ അടക്കം അറിഞ്ഞിരുന്നില്ലെന്നുമൊക്കെ അന്വേഷണത്തിൽ കണ്ടെത്തിയതായി അന്ന് തെളിഞ്ഞിരുന്നു.

പരീക്ഷണാത്മക സ്വഭാവം മറച്ചുവെച്ചുകൊണ്ട് ഒരു പൊതുജനാരോഗ്യ സംരംഭമായാണ് പരീക്ഷണങ്ങൾ അവതരിപ്പിച്ചത്. പരിമിതമായ ആരോഗ്യ സംരക്ഷണ ലഭ്യതയുള്ള ദുർബലരായ ആദിവാസി സമൂഹങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് അപകടസാധ്യതകളെക്കുറിച്ച് പൂർണ്ണമായി അറിയിച്ചിരുന്നില്ല അടക്കമുള്ള ആരോപണങ്ങൾ അന്ന് പാത്തിന് നേരിടേണ്ടി വന്നു എന്നും “ദി സ്കിൻ ഡോക്ടർ” സോഷ്യൽ മീഡിയയിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *