കവിത സമാഹാരം : ഷീജ എ
എഴുതപ്പെടാത്ത വരികളിൽ
ജീവിതം തിരഞ്ഞവളെന്ന്
കരിയിലകള്‍
കാറ്റിനോടു പറഞ്ഞ
രഹസ്യമായിരിക്കണം…
അതാണിത്രയേറെ
വഴികളിലലയേണ്ടി വന്നത്
ഇടയ്ക്കെങ്കിലും
തളയ്ക്കപ്പെടാറുണ്ട്
ചില ഓര്‍മ്മകള്‍ പോലെ,
ഉണരാന്‍ കൊതിക്കാത്ത
സ്വപ്നച്ചിറകിലേറി മാത്രം
പറക്കാന്‍ വെമ്പാറുണ്ട്
അപ്പോഴേക്കും
ഏതോ വേരാഴങ്ങൾ
വല്ലാതെ താഴോട്ട് വലിച്ചു തുടങ്ങും
ജീർണ്ണിക്കാനുള്ള
നേരമായെന്ന്….