ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും

Spread the love

ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. പക്ഷെ ഈ ഫ്രഞ്ച് ഫ്രൈസ് ആരോഗ്യത്തിനു ഹാനികരമാണെന്നാണ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ആഴ്ചയിൽ രണ്ടു തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്.വറുത്ത ഉരുളക്കിഴങ്ങ് ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഴിക്കുന്നത് മരണ സാധ്യത വർധിപ്പിക്കും. ഏഴുവർഷക്കാലയളവിൽ 45 നും 79 നും മധ്യേ പ്രായമുള്ള 4400 പേരിലാണ് ഉരുളക്കിഴങ്ങിന്റെ ഉപയോഗം പഠനവിധേയമാക്കിയത്. പഠനകാലഘട്ടത്തിന്റെ അവസാനം എത്തിയപ്പോഴേക്കും 236 പേർ മരണമടഞ്ഞു എന്നാണു റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *