വലിയ ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്ന ആളുകൾ ധാരാളമാണ്
വലിയ ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്ന ആളുകൾ ധാരാളമാണ്. യാത്ര ചെയ്യുമ്പോഴും മറ്റും വേഗം ഫോണിലെ ചാർജ് തീരുന്ന പ്രശ്നം അനുഭവിക്കുന്നവരെല്ലാം വലിയ ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നു. ഇത്തരത്തിലൊരു ഫോണാണ് 7000mAh ബാറ്ററി പായ്ക്ക് ചെയ്യുന്ന ടെക്നോ പോവ 3. ഈ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിന് കമ്പനി ഇപ്പോൾ വില കുറച്ചിരിക്കുകയാണ്. ടെക്നോ പോവ 4 എന്ന പുതിയ തലമുറ ഫോൺ ലോഞ്ച് ചെയ്തതിന് പിന്നാലെയാണ് പോവ 3യ്ക്ക് ടെക്നോ വില കുറച്ചത്.ടെക്നോ പോവ സീരീസ് സ്മാർട്ട്ഫോണുകൾ ശ്രദ്ധിക്കപ്പെടുന്നത് അതിലുള്ള വമ്പൻ ബാറ്ററികൾ കാരണമാണ്. മറ്റ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ 5000mAh ബാറ്ററിയുള്ള ഫോണുകൾ പുറത്തിറക്കുമ്പോൾ ടെക്നോ തങ്ങളുടെ പോവ സീരിസിൽ 6000mAh, 7000mAh ബാറ്ററികളുള്ള ഫോണുകളാണ് അവതരിപ്പിക്കുന്നത്. ഈ പോവ സീരിസിൽ തന്നെ ഏറ്റവും വലിയ ബാറ്ററി പായ്ക്ക് ചെയ്യുന്ന ഡിവൈസാണ് പോവ 3. പുതുതായി പുറത്തിറങ്ങിയ ടെക്നോ പോവ 4ന് പോലും ഇത്രയും വലിയ ബാറ്ററിയില്ല.ടെക്നോ പോവ 3 ഒരു ബജറ്റ് ഗെയിമിങ് സ്മാർട്ട്ഫോണാണ്. ഫുൾ HD+ റെസല്യൂഷനോടുകൂടിയ 6.9 ഇഞ്ച് LCD ഡിസ്പ്ലേയാണ് ഈ ഡിവൈസിലുള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഈ 1080p സ്ക്രീനിൽ ഒരു സെന്റർ പഞ്ച്-ഹോൾ കട്ട്ഔട്ടും ടെക്നോ നൽകിയിട്ടുണ്ട്. മാലി G52 ജിപിയുവുമായി വരുന്ന സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ മീഡിയടെക് ഹെലിയോ G88 എസ്ഒസിയാണ്. 6 ജിബി വരെ LPDDR4X റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ടെക്നോ പോവ 3 സ്മാർട്ട്ഫോണിലുണ്ട്.മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് ടെക്നോ പോവ 3 വരുന്നത്. 50 എംപി പ്രൈമറി ക്യാമറയാണ് ഈ ഡിവൈസിന്റെ പ്രധാന ആകർഷണം. ഇതിനൊപ്പം പിൻ ക്യാമറ സെറ്റപ്പിൽ 2എംപി ഡെപ്ത് സെൻസറും എഐ ലെൻസും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഫേസ് അൺലോക്കിനുമായി 8 എംപി ഫ്രണ്ട് ക്യാമറയാണ് ടെക്നോ പോവ 3യിൽ നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 7000mAh ബാറ്ററിയാണ് ടെക്നോ പോവ 3യുടെ ഏറ്റവും വലിയ സവിശേഷത.