ചായ കുടിച്ച് അമിതഭാരം കുറയ്ക്കാം

Spread the love

അമിതഭാരവും തടിയുമാണ് ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. തടി കുറയ്ക്കാൻ പല വഴികളുമുണ്ട്. എന്നാൽ, ചായ കുടിച്ചും വണ്ണം കുറയ്ക്കാൻ എളുപ്പമാണ്. അതിൽ പ്രധാനം വൈറ്റ് ടീ. മികച്ച ഔഷധഗുണവും ആന്റി ഓക്സിഡന്റുകളും അടങ്ങിയതാണ് ഗ്രീൻ വൈറ്റ് ടീ. പോഷണപ്രക്രിയയെ ത്വരിതപ്പെടുത്തുന്നത് കൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് വൈറ്റ് ടീ.ഊർജ്ജ ഉത്പാദനത്തെ വർധിപ്പിച്ച് കോശങ്ങളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ബാർബെറി ചായ. ബാർബറെയ്ൻ അടങ്ങിയതാണ് ഈ ചായ. അതുകൊണ്ട് തന്നെ, സ്വാഭാവികമായി ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പിനെ നശിപ്പിക്കാൻ ബാർബെറി ചായയ്ക്ക് കഴിയും.പ്രകൃതിദത്തമായ ചേരുവകൾ അടങ്ങിയ റെഡ്ബുഷ് ചായകളും ശരീരത്തെ ശുചീകരിക്കാൻ സഹായിക്കും. ചൈനയിൽ ഉപയോഗിക്കുന്ന ചായയാണ് പ്യുവർ ടീ. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ഫാറ്റ് സെല്ലുകളുടെ വലുപ്പം കുറയ്ക്കുകയും ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *