എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ

Spread the love

പ്രായമാകുന്നതനുസരിച്ച് കാലുവേദനയും മുട്ടുവേദനയുമൊക്കെ ഉണ്ടാകാം. എല്ലുകളുടെ ആരോഗ്യത്തെ ചെറുപ്പത്തിലെ സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന, മുട്ടുവേദന, കാലുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം…ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളിലും കിവി, ആപ്രിക്കോട്ട് തുടങ്ങിയവയിലും കാത്സ്യം അടങ്ങിയിട്ടുണ്ട് എന്ന കാര്യം പലര്‍ക്കുമറിയില്ല. ഇത്തരം പഴങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.നട്സും സീഡുകളുമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നട്സും അതുപോലെ എള്ള്, ചിയ പോലുള്ള വിത്തിനങ്ങളിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.പയറുവര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പ്രോട്ടീന്‍, മറ്റ് വിറ്റാമിനുകള്‍ എന്നിവയ്ക്ക് പുറമേ കാത്സ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.പാല്‍, ചീസ്, യോഗർട്ട് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ‌ അതിനാല്‍ ഫാറ്റ് കുറവുള്ള ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.ഇലക്കറികളാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി കഴിക്കുന്നത് കാത്സ്യം ലഭിക്കാന്‍ സഹായിക്കും.മത്സ്യം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *