രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വീണ്ടും ഉയർന്ന നിലയിൽ

Spread the love

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വീണ്ടും ഉയർന്ന നിലയിൽ. ഡൽഹി ഉൾപ്പെടെയുള്ള മേഖലകളിൽ ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വായു ഗുണനിലവാര സൂചിക 266-ന് മുകളിലെത്തിയിട്ടുണ്ട്. ഇത് വായുവിന്റെ ഗുണനിലവാരം മോശം അവസ്ഥയിൽ എത്തിയിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പൊതുസ്ഥലത്ത് വാട്ടർ സ്പ്രേ ഉപയോഗിക്കാൻ ഡൽഹി സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വായു മലിനീകരണം തടയുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ, ഡൽഹിയിലെ 8 പുതിയ സ്ഥലങ്ങളെ കൂടി വായുമലിനീകരണ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.വായുവിന്റെ ഗുണനിലവാരം ഇനിയും കുറയുകയാണെങ്കിൽ, മാസ്ക് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ സാധ്യതയുണ്ട്. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് വായു മലിനീകരണത്തിന്റെ തോത് ഉയർത്തിയിട്ടുണ്ട്. ഹിമാചൽ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുന്നതിനാൽ സ്ഥിതി ഇനിയും വഷളാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *