റെയില്‍വേ സ്റ്റേഷനില്‍ വീപ്പയില്‍ ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Spread the love

ബംഗളൂരു: റെയില്‍വേ സ്റ്റേഷനില്‍ വീപ്പയില്‍ ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അടുത്തിടെ ബംഗളൂരു റെയില്‍വേ സ്റ്റേഷനുകളില്‍ വീപ്പയില്‍ മൃതദേഹം കണ്ടെത്തുന്ന മൂന്നാമത്തെ സംഭവമാണിത്. പിന്നില്‍ സീരിയില്‍ കില്ലറാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.ബൈയ്യപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ പത്തിനും 11നും ഇടയിലാണ് വീപ്പയില്‍ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. 31നും 35നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചത്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ വീപ്പയില്‍ കൊണ്ടുവരുന്നത് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്റെ പ്രവേശനകവാടത്തില്‍ വീപ്പ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. മച്ചിലിപട്ടണത്ത് നിന്ന് ട്രെയിനിലാണ് മൃതദേഹം കൊണ്ടുവന്നതെന്നും പൊലീസ് പറയുന്നു. കൊലയാളിയെ സഹായിച്ചവരാകാം ഇവര്‍ മൂന്ന് പേര്‍ എന്ന് പൊലീസ് സംശയിക്കുന്നു.ജനുവരി നാലിന് ഇതിന് മുന്‍പ് സമാനമായ സംഭവം ഉണ്ടായത്. യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് വീപ്പയില്‍ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടേതായിരുന്നു മൃതദേഹം.

Leave a Reply

Your email address will not be published. Required fields are marked *