പാർലമെന്റിൽ വൻ സുരക്ഷ വീഴ്ച

Spread the love

പ്രതിഷേധിച്ചവർ ഉയർത്തിയത് കേന്ദ്രസർക്കാർ വിരുദ്ധ മുദ്രാവാക്യം. ഏകാധിപത്യം അനുവദിക്കില്ലെന്ന മുദ്രവാക്യം വിളികളുമായാണ് സന്ദർശക ഗ്യാലറിയിൽ നിന്നും ഇവർ എംപിമാർക്കിടയിലേക്ക് ചാടിയത്. കളർ സ്‌പ്രേയുമായി രണ്ട് പേർ പാർലമെന്റിന് പുറത്തും പ്രതിഷേധിച്ചു. നാല് പേരെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു.പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചവരിൽ നീലം, അമോൽ ഷിൻഡെ എന്നിവരാണ് പിടിയിലായത്. 2001ലെ പാർലമെന്റ് ഭീകരാക്രമണത്തിന്റെ 22ാം വാർഷിക ദിനമായിരുന്നു ഇന്ന്. ഇതേ ദിവസം തന്നെ പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം കാണിച്ചത്. ഇവരുടെ പക്കലുണ്ടായിരുന്നത് ടിയർ ഗ്യാസോ കളർ സ്‌പ്രേയോ ആണെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതികരിച്ചു. എംപിമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ചേർന്നാണ് ഇവരെ കീഴടക്കിയത്. അതിക്രമത്തിന്റെ സാഹചര്യത്തിൽ എംപിമാരെ പാർലമെന്റിൽ നിന്നും മാറ്റി. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് പുതിയ പാർലമെന്റിൽ വലിയ സുരക്ഷാ വീഴ്ച സംഭവിച്ചത്ഇതേസമയത്ത് പാർലമെന്റിന് പുറത്തും പുക വമിപ്പിച്ച് പ്രതിഷേധമുണ്ടായി. ഷൂസിനുള്ളിൽ നിന്നാണ് പുക ഉപകരണം എടുത്തത്. പുക വമിച്ചതോടെ പാർലമെന്റിൽ നിന്നും അംഗങ്ങൾ ഇറങ്ങിയോടി.

Leave a Reply

Your email address will not be published. Required fields are marked *