നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു
നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ദേവൻ ശ്രീനിവാസനെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ച കാര്യം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ സുരേന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു എന്നാണ് കുറിപ്പിലുള്ളത്.