കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 27ന് മത്സ്യബന്ധനം പാടില്ല
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 27ന് മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 27ന് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റടിക്കുവാൻ സാധ്യത. നിലവിൽ കടലിൽ പോകുന്ന മൽസ്യതൊഴിലാളികൾ 27 ന് മുന്നോടിയായി സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണ്.ഡിസംബർ 23 മുതൽ 25വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൽക്കടലിലും, തമിഴ്നാട് തീരം, കോമോറിൻ, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഈ തിയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനം പാടില്ല.