പ്രണയം നിരസിച്ചതിന് നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് യുവാവിന്റെ മർദ്ദനം
നെയ്യാറ്റിൻകര : പ്രണയം നിരസിച്ചതിന്റെ പേരിൽ നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം . ഉച്ചക്കട സ്വദേശിനി റോണിയാണ് വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം . പ്ലസ് വൺ വിദ്യാർത്ഥിയെ കടന്നു പിടിച്ചാണ് യുവാവ് മർദ്ദിച്ചത്. തുടർന്ന് യുവാവ് വിദ്യാർത്ഥിയെ മർദ്ദിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്നുകളയാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ യുവാവിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. യുവാവിന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുകൾക്ക് വേണ്ടിയും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം നെയ്യാറ്റിൻകര കെ.എസ്. ആർ.ടി.സി ബസ് ബസ്റ്റോപ്പിൽ ഇത്തരം കാഴ്ചകൾ പതിവാണെന്നും നാട്ടുകാർ പറയുന്നത്. പല വിദ്യാർത്ഥികളും സ്കൂളിൽ പോകാതെ അവിടെ തന്നെ കറങ്ങി നടക്കുന്നുണ്ട് . ഇത്തരം കാഴ്ചകൾ കണ്ടാൽ ബന്ധപ്പെട്ട അധികാരികൾ പോലും തിരിഞ്ഞു നോക്കാതെ അവസ്ഥയാണ്. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പല വിദ്യാർത്ഥികൾക്കും ശല്യമാകുന്ന രീതിയിലാണ് ബസ്റ്റാൻഡ് പരിസരത്തങ്ങളിലും സമീപപ്രദേശങ്ങളിലും പൂവാല ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നത് നാട്ടുകാർ ആക്ഷേപം ഉയർത്തി അതുകൊണ്ട് തന്നെ പെൺകുട്ടികളെ നിരന്തരം ശല്യം ചെയ്യുന്ന ഇത്തരം പൂവലന്മാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.