അന്തർദേശീയ നിലവാരമുള്ള മെഡിക്കൽ പരിശോധനകൾ ഇനി തിരുവനന്തപുരത്തും

Spread the love

തിരുവനന്തപുരം: ഇന്ത്യ,ദക്ഷിണാഫ്രിക്ക, യുഎഇ, യു‌എസ്‌എ എന്നിവിടങ്ങളിൽ 150-ലധികം ലാബുകളും 2000-ലധികം ശേഖരണ കേന്ദ്രങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 4 പാത്തോളജി ലബോറട്ടറി ശൃംഖലകളിലൊന്നായ ന്യൂബർഗ് ഡയഗ്നോസ്റ്റിക്‌സ് ഇന്ത്യയും കേരളത്തിലെ ഏറ്റവും പഴക്കമേറിയ പ്രമുഖ മെഡിക്കൽ ഡയഗ്നോസ്റ്റിക്സ് നെറ്റ്‌വർക്കായ എം‌ ഡി‌ സി സ്കാൻ‌സ് ആൻഡ് ലാബുമായി ചേർന്ന് മെഡിക്കൽ കാേളേജിന് സമീപം തുടങ്ങിയ ആധുനികലാബിന്റെ പ്രവർത്തനാേദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു.ആരോഗ്യ മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും കൂടുതൽ മെച്ചപ്പെട്ട പരിശോധനാഫലങ്ങൾ ലഭിക്കാനും ന്യൂബെർഗ്, എം ഡി സി സ്കാൻസ് ആൻഡ് ലാബ് സഹായകരമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.എം ഡി സി സ്കാൻസ് പോലെ പരിചയസമ്പന്നരുമായി കൈകോർക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും തിരുവനന്തപുരത്തെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഇനി മുതൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള പരിശോധ സാധ്യമാകുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ന്യൂ ബെർഗ് ഡയഗ്നോസ്റ്റിക്സ് ചെയർമാനും എം ഡിയുമായ ഡാേ.ജി എസ് കെ വേലു പറഞ്ഞു. കേരളത്തിൽ 12 ജില്ലകളിൽ ന്യൂബെർഗ് സാന്നിധ്യമറിയിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.1996 മുതൽ തിരുവനന്തപുരത്തെ ജനങ്ങൾക്ക് മെഡിക്കൽ സേവനങ്ങൾ നൽകുന്ന എം ഡി സി സ്കാൻസ് ആൻഡ് ലാബ്സ് ന്യൂ ബെർഗുമായുള്ള സംയുക്ത സംരംഭത്തിലൂടെ പുതുതലമുറയ്ക്ക് സാങ്കേതിക ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് ചടങ്ങിൽ സംസാരിച്ച എം ഡി സി സ്കാൻസ് ആൻഡ് ലാബ്‌സ് മാനേജിംഗ് ഡയറക്ടർ എം.എൻ ഷിബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *