വീണ്ടും ചുവപ്പണിഞ്ഞ് കേരള സർവകലാശാല; 35 ക്യാമ്പസുകളിൽ 19 ക്യാമ്പസുകളിലും എസ്എഫ്ഐക്ക് എതിരില്ലാതെ വിജയം
വീണ്ടും ചുവപ്പണിഞ്ഞ് കേരള സർവകലാശാല; 35 ക്യാമ്പസുകളിൽ 19 ക്യാമ്പസുകളിലും എസ്എഫ്ഐക്ക് എതിരില്ലാതെ വിജയം
കേരള സർവകലാശാലയ്ക്ക് കീഴിൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ എസ്എഫ്ഐക്ക് വമ്പൻ വിജയം. നോമിനേഷൻ പ്രക്രിയ അവസാനിപ്പിച്ചപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന 35 ക്യാമ്പസുകളിൽ 19 ക്യാമ്പസുകളിലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട നെടുമങ്ങാട് കോളേജ് എസ്എഫ്ഐ തിരിച്ചുപിടിച്ചു.