മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കൃത്യമായ നിലപാട് അറിയിക്കാത്തതിന് സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമർശനം

Spread the love

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കൃത്യമായ നിലപാട് അറിയിക്കാത്തതിന് സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമർശനം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രൊസിക്യൂഷന്‍ അനുമതി വിഷയത്തിൽ കൃത്യമായ നിലപാട് അറിയിക്കാത്തതിന് സര്‍ക്കാര്‍ അഭിഭാഷകനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയോട് തെറ്റ് ചെയ്തുവെന്ന് സിംഗിള്‍ ബെഞ്ച് വിമർശിച്ചു.

സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന് കഴിവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകനായി തുടരാന്‍ യോഗ്യതയില്ലന്നും കോടതി വിമർശിച്ചു. അഭിഭാഷകൻ എത്രയും വേഗം സ്ഥാനമൊഴിയണം എന്നും സ്ഥാനത്തേക്ക് സര്‍ക്കാര്‍ മറ്റൊരു അഭിഭാഷകനെ നിയോഗിക്കണമെന്നും ഹൈക്കോടതി
നിർദ്ദേശിച്ചു.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രൊസിക്യൂട്ട് ചെയ്യുന്നതില്‍ രണ്ട് വകുപ്പുകൾ രണ്ട് നിലപാട് അറിയിച്ചതാണ് കോടതിയുടെ വിമർശനത്തിന് കാരണം. വെള്ളാപ്പള്ളി നടേശനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് പിന്നാക്ക വകുപ്പ് വ്യക്തമാക്കിയപ്പോൾ പ്രൊസിക്യൂഷന് സര്‍ക്കാര്‍ അനുമതി വേണമെന്ന് വിജിലന്‍സ് നിലപാട് സ്വീകരിച്ചു. ഇതിനെ തുടർന്നാണ് കോടതി നിലപാട് അറിയിച്ചത്. വെള്ളാപ്പള്ളി നടേശനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി വേണോ എന്നതില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്ന് സിംഗിൾ ബഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *