ഉത്തരേന്ത്യയിൽ പ്രളയത്തിനിടയാക്കിയ യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു

Spread the love

ഉത്തരേന്ത്യയിൽ പ്രളയത്തിനിടയാക്കിയ യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇത്തവണ കരകവിഞ്ഞൊഴുകിയ യമുന താജ്മഹലിന്റെ ഭിത്തിയും നനച്ചിരിക്കുകയാണ് 45 വർഷത്തിനിടെ ഇതാദ്യമായാണ് യമുനാ നദി താജ്മഹൽ വരെ എത്തിയിരിക്കുന്നത്. യമുനാ തീരത്താണ് ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത്. ഇതിനു മുൻപ് 1978-ലെ പ്രളയ സമയത്ത് താജ്മഹൽ വരെ യമുന ഒഴുകിയെത്തിയിരുന്നു.യമുനയിലെ ജലം 150 മീറ്റർ ഉയരത്തിൽ എത്തിയിട്ടുണ്ട്. ജലം ഇതുവരെ താജ്മഹലിന്റെ അടിത്തറയിൽ എത്തിയിട്ടില്ലെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കി. ഇവിടെയാണ് ഷാജഹാന്റെ ശവകുടീരവും, മുംതാസ് മഹലും ഉള്ളത്. നിലവിൽ, മുംതാസ് മഹലിന്റെ പിതാവ് ഇതിമിദു ദൗലയുടെ ശവകുടീരത്തിന് അരികെ വരെ ജലം എത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നാലും പ്രധാനപ്പെട്ട കെട്ടിടം വെള്ളത്തിനടിയിലാകാത്ത തരത്തിലാണ് താജ്മഹൽ നിർമ്മിച്ചിട്ടുള്ളത്. 1978-ലെ പ്രളയത്തിൽ അടിത്തറയിലെ 22 ഓളം മുറികളിൽ വെള്ളം കയറിയിരുന്നു. അന്ന് യമുനയിലെ ജലനിരപ്പ് 154.8 മീറ്ററായാണ് ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *