മന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം : കൃഷിമന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യം. ചേർത്തല താലൂക്ക് ആശുപത്രിയിൽ മന്ത്രി ചികിത്സ തേടി.ഓണപരിപാടി കഴിഞ്ഞു മടങ്ങവേയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മന്ത്രി ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു. ബ്ലഡ് പ്രഷറിൽ വന്ന വ്യത്യാസമാണ് ശാരീരിക അസ്വസ്ഥത ഉണ്ടാകാൻ കാരണമെന്നാണ് വിവരം.