നൂറ്റാണ്ടുകളായി രാജ്യം കാത്തിരുന്ന ചരിത്ര മുഹൂർത്തം ഇന്ന് : ശ്രീരാമകീർത്തനങ്ങളിൽ മുഴുകി അയോധ്യ

Spread the love

ലക്നൗ: നൂറ്റാണ്ടുകളായി രാജ്യം കാത്തിരുന്ന ചരിത്ര മുഹൂർത്തം ഇന്ന്. ശ്രീരാമകീർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ക്ഷേത്രനഗരിയായ അയോധ്യയിലെ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങാണ് ഇന്ന് നടക്കുക. അഞ്ച് വയസുകാരന്റെ ഓമനത്തവും തേജസുമുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12:20-നും 12:45-നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടക്കും. നിലവിൽ, പ്രാണപ്രതിഷ്ഠയ്ക്കായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് അയോധ്യ നഗരം.ഇന്ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നിത്യ ഗോപാൽ ദാസ് തുടങ്ങി നിരവധി പ്രമുഖ ചടങ്ങിൽ പങ്കെടുക്കും. വാരണാസിയിലെ ലക്ഷ്മീകാന്ത് ദീക്ഷിതാണ് മുഖ്യ പുരോഹിതൻ. പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി 11 ദിവസത്തെ വ്രതത്തിലാണ് പ്രധാനമന്ത്രി. ഇന്ന് രാവിലെ 10:25ന് അയോധ്യ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം, 5 മണിക്കൂറോളം ക്ഷേത്ര നഗരിയിൽ ചെലവഴിക്കും.

Leave a Reply

Your email address will not be published. Required fields are marked *