ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് സുരാജും ടീമും
തിരുവോണം നാളിൽ തലസ്ഥാന നിവാസികളെ ആവേശ കൊടുമുടിയിലെത്തിച്ച് ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടും സംഘവും. കോമഡി സ്‌കിറ്റുകളും മിമിക്രിയും പാട്ടും നൃത്തവുമായി കലാകാരന്മാർ അരങ്ങ് കൈയ്യടക്കി.സുരാജിനൊപ്പം നടന്മാരായ അസീസ് നെടുമങ്ങാടും, നോബി മർക്കോസും, കുട്ടി അഖിലും കാണികൾക്കായി ചിരി മരുന്നൊരുക്കി. കൂടാതെ വൈഷ്ണവ് ഗിരീഷും മെറിൻ ഗ്രിഗറിയും, സാം ശിവയും സംഗീത വിരുന്നൊരുക്കി. നിശാഗന്ധിയിലെ മറ്റ് വേദികളിൽ അരങ്ങേറിയ നാടൻ കലാരൂപങ്ങളായ കരടികളി, നങ്ങ്യാർകൂത്ത്, മിഴാവ് മേളം തുടങ്ങിയവ ഗൃഹാതുര ഓർമ്മകൾക്കൊപ്പം പുതുതലമുറയ്ക്ക് കൗതുകവും ഉണർത്തുന്നതായിരുന്നു. പ്രവേശന കവാടത്തിന് മുന്നിൽ അരവിന്ദ് കൃഷ്ണനും ദേവപുരം കലാ സമിതിയും അവതരിപ്പിച്ച ചെണ്ടമേളവും ഉണ്ടായിരുന്നു..