മൂന്നാം ദിവസമായ ഇന്നും ആമയിഞ്ചാൻ തോട്ടിൽ ജോയിക്കായി തെരച്ചിൽ തുടരും
തിരുവനന്തപുരം : മൂന്നാം ദിവസമായ ഇന്നും ആമയിഞ്ചാൻ തോട്ടിൽ ജോയിക്കായി തെരച്ചിൽ തുടരും . നാവികസേനയുടെ മുങ്ങൽ വിദഗ്ധരും സ്കൂബടീമും ചേർന്നാണ് രാവിലെ 6 മണിയോടെ തെരച്ചിൽ നടത്തുന്നത്. ഇന്നലെ രാത്രിയോടെ നാവികസേനയുടെ സംഘം തലസ്ഥാനത്തെത്തി. സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ഭൗത്യം തുടങ്ങുക. ഇന്നലെ എൻഡിആർഎഫും , ഫയർഫോഴ്സും സംയുക്തമായി ചേർന്ന് നടത്തിയ 34 മണിക്കൂർ നീണ്ട ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ഇന്ന് ലക്ഷ്യം കണാനായില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ആറ് മണിയോടെ സ്കൂബ സംഘം ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. അതേസമയം, നേവിയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. അഞ്ച് പേരാണ് സംഘത്തിലുള്ളത്. നേവി ടീമിന്റെ പരിശോധന ഇന്ന് ആരംഭിക്കും. ഇപ്പോഴത്തെ പരിശോധന സ്വതന്ത്രമായി നടത്താനാണ് തീരുമാനം. മാധ്യമങ്ങളോ മറ്റ് ഉദ്യോഗസ്ഥരോ വരരുതുന്ന് നേവി അറിയിച്ചിട്ടുണ്ട്. കളക്ടർ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ബ്രീഫിങ്ങിനായി ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ മാത്രം നേവി ടീമിനൊപ്പം ഉണ്ടാകും. തടയണ കെട്ടി ഓപ്പറേഷൻ വേണ്ടി വെള്ളം പമ്പ് ചെയ്യുന്നതും തത്കാലം നിർത്തി വെച്ചെന്ന് മേയർ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. നേവിയുടെ തീരുമാനം വന്ന ശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ നടക്കുന്ന പരിശോധനയിൽ നേവി സോണാർ ഉപയോഗിച്ച് ടണലിനുള്ളിലെ ദൃശ്യം ശേഖരിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പറഞ്ഞു.