നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി. പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.

Spread the love

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി. പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സി.എസ്.ആർ. ഫണ്ട് വിനിയോഗിച്ച് നിയമസഭാ മ്യൂസിയത്തിന് നൽകിയ ഇലക്ട്രിക് ബഗ്ഗിയിൽ ഒരേ സമയം 14 പേർക്ക് യാത്ര ചെയ്യാനാവും. എംഎൽഎമാരായ റെജി ചെറിയാൻ, കെ. ബിനിമോൻ, നിയമസഭാ സെക്രട്ടറി ഇൻ ചാർജ്ജ് ഷാജി സി ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹൻകുമാർ, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ കെ. വി. ബംഗരാജു, നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
#KeralaLegislativeAssembly #MuseumKeralaLegislature #Museum #StateBankofIndia

Leave a Reply

Your email address will not be published. Required fields are marked *