അർഹരുടെ വീടെന്ന സ്വപ്നം തട്ടിപ്പറിച്ചു; ലൈഫ് പദ്ധതിയിലെ 50 ലക്ഷം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് വകമാറ്റിയ വനിതാ വിഇഒ അറസ്റ്റിൽ

Spread the love

പത്തനംതിട്ട: ലൈഫ് ഭവന പദ്ധതിയുടെ ഫണ്ടിൽ നിന്ന് അരക്കോടിയോളം (50 ലക്ഷം) രൂപ വകമാറ്റിതട്ടിയെടുത്ത കേസിൽ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) അറസ്റ്റിൽ. വകയാർമ്ലാന്തടം പുത്തൻവീട്ടിൽ എം.ആർ.റാണി ലക്ഷ്മിയെയാണ് (37) കോന്നി പോലീസ് ഇൻസ്പെക്ടർവി.എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം മ്ലാന്തടത്തെ വസതിയിൽ നിന്ന് പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലായി പ്രവർത്തിക്കുമ്പോഴാണ് റാണി ലക്ഷ്മിവൻതോതിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *