മുഖ്യമന്ത്രിക്ക് മഹാത്മാ അയ്യങ്കാളി പുരസ്കാരം
മഹാത്മാ അയ്യങ്കാളിയുടെ പേരില്‍ സര്‍വകലാശാല സ്ഥാപിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വിടുതലൈ ചിരുതൈകള്‍ കക്ഷി ഏര്‍പ്പെടുത്തിയ പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ മലയാളികളുടെയും മനസ്സില്‍ എക്കാലവും അയ്യങ്കാളി ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളിയുടെ സ്മരണയ്ക്കായി ഉചിതമായ സ്മാരകം നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യപരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച അയ്യങ്കാളിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നുള്ള എം പിയും വിസികെ അധ്യക്ഷനുമായ തൊല്‍. തിരുമാവളവനാണ് മുഖ്യമന്ത്രിക്ക് അവാര്‍ഡ് സമ്മാനിച്ചത്. ശ്രീ നാരായണ ഗുരുവിന്‍റെ പേരിലുള്ള പുരസ്കാരം മുന്‍ മന്ത്രി സി ദിവാകരന് സമ്മാനിച്ചു. നൂറു ദിവസം കൊണ്ട് കേരളത്തിന്‍റെ താല്‍പര്യം മുഖ്യമന്ത്രിയുടെ കൈയില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചുവെന്ന് സി ദിവാകരന്‍ പറഞ്ഞു.


