മുള്ളൻപന്നിയോട് കളിച്ചു : പുള്ളിപ്പുലി ചത്തു
കോഴിക്കോട് : മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ച് പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. നാലു വയസുള്ള പുള്ളിപ്പുലി യാണ് ചത്തനിലയിൽ കണ്ടെത്തിയത് .ഇന്ന് രാവിലെ ആനക്കാംപൊയിൽ മറിപ്പുഴ റോഡിൽ പോയ യാത്രക്കാരാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടത്. മുള്ളൻപന്നിയെ വേട്ടയാടാൻ പുള്ളിപ്പുലിപോയപ്പോഴാണ് മുള്ളൻപന്നിയുടെ ആക്രമണം ഉണ്ടാവുകയും ഇതേ തുടർന്നാണ് പുള്ളിപ്പുലി ചത്തതെന്ന് ഈ വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.