ചികിത്സലഭിക്കാതെ മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് മരിച്ചതായി പരാതി

Spread the love

ഇരട്ടി: മഞ്ഞപ്പിത്തം ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ ആദിവാസി യുവാവ് മരിച്ചു. മരിച്ച അയ്യൻകുന്ന് പഞ്ചായത്തിലെ കൊട്ടുകപ്പാറയിലെ ഐഎച്ച്ഡിപി പട്ടികവർഗ കോളനിയിലെ രാജേഷിന് (22) കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.മൂ​ന്നു ദി​വ​സം മു​മ്പ് ചി​കി​ത്സ​യ്ക്കാ​യി ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ യു​വാ​വി​നെ അ​ന്നു​ത​ന്നെ ക​ണ്ണൂ​ർ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 5.30ന് ​മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രാ​ജേ​ഷി​ന് വേ​ണ്ട​ത്ര ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യും ആ​രോ​പി​ക്കു​ന്ന​ത്.വാ​ർ​ഡ് അം​ഗം ബീ​ന റോ​ജ​സും ഇ​തേ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ ചി​കി​ത്സ ന​ല്കി​യെ​ന്നും രാ​ജേ​ഷി​ന്‍റെ ശ്വാ​സ​കോ​ശ​ത്തെ​യ​ട​ക്കം രോ​ഗം ബാ​ധി​ച്ച​തി​നാ​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു​വെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.ഐ​എ​ച്ച്ഡി​പി കോ​ള​നി​യി​ലെ സു​ശീ​ല -രാ​ജു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച രാ​ജേ​ഷ്. രാ​ജി, രാ​ഗേ​ഷ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.ഉ​ച്ച​യോ​ടെ കീ​ഴ്പള്ളി പു​തി​യ​ങ്ങാ​ടി​യി​ലെ​ത്തി​ച്ചു മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ് രാ​ജേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ച ശേ​ഷം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ വി​ളി​ച്ച് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി അ​റി​യി​ച്ചു. അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ല്കി

Leave a Reply

Your email address will not be published. Required fields are marked *