ഇന്ത്യൻ സ്വച്ഛതാലീഗിന് തുടക്കം കുറിച്ച് നെയ്യാറ്റിൻകര നഗരസഭ

Spread the love

നെയ്യാറ്റിൻകര : ഇന്ത്യൻ സ്വച്ഛതാലീഗിൻറെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന സ്വച്ഛതാ പക്വാഡ ക്യാംപയിനും ,ഇന്ത്യൻ സ്വച്ഛതാലീഗിൻറെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനവും നിർവഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഔദ്യോഗിക ലോഗോ പ്രകാശനവും നടന്നു. സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തിസ്വദേശാഭിമാനി പാർക്ക് മുതൽ സുഗത സ്മൃതി തണലിടം വരെ സൈക്കിൾ റാലിയും, സ്മൃതിയിടത്തിൽ വച്ച് കുട്ടികൾക്ക് ബോധവത്കരണത്തിന്റ ഭാഗമായി എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നതിന്റെ പ്രതിജ്ഞയും എടുത്തു . തുടർന്ന് സൈക്കിൾ റാലി ചരിത്രസ്മാരകങ്ങളായ ജെ.സി.ഡാനിയൽ പാർക്കും , അത്താഴമംഗലം വീരരാഘവ സ്മൃതി മണ്ഡപവും കുട്ടികൾ വൃത്തിയാക്കി.പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഓർഗാനിക് തിയേറ്റർ , ഫ്ലാഷ് മോബ് , സ്കൂൾതലത്തിൽ ബോധവൽക്കരണം എന്നിവ വരും ദിവസങ്ങളിൽ നടത്തും.ക്യാമ്പയിനിൽ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എം.എ. സാദത്ത്, കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, ഗ്രാമം പ്രവീൺ നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ബി .റ്റി. സുരേഷ്കുമാർ ഹെൽത്ത് ഇൻസ്പെക്ടർ ശങ്കർ , നെയ്യാറ്റിൻകര ഗവ: എച്ച്.എസ്.എസ് – ലെ എൻ.സി .സി . കേഡറ്റ്സ്, അധ്യാപകരായ ഷൈൻ വി.എസ്, സൈലസ് ബെഥേൽ എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *