ലൈവ് ചാനല്‍ ചര്‍ച്ചയ്ക്കെത്തിയവരുടെ തമ്മിലടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച

Spread the love

കറാച്ചി : രാഷ്ട്രീയം പറയുന്ന ചാനല്‍ ചര്‍ച്ചകള്‍ പലപ്പോഴും പരിധിവിട്ട് തർക്കത്തിലേയ്ക്ക് എത്താറുണ്ട്. എന്നാൽ ഒരു ലൈവ് ചാനല്‍ ചര്‍ച്ചയ്ക്കെത്തിയവരുടെ തമ്മിലടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. പാകിസ്ഥാനിലെ പ്രശസ്ത അവതാരകനായ ജാവേദ് ചൗധരിയുടെ ‘കല്‍ തക് ‘ എന്ന രാഷ്ട്രീയ ചര്‍ച്ചാ പരിപാടിയ്ക്കിടെയാണ് സംഭവം.മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് ( പി.ടി.ഐ ) പാര്‍ട്ടിയുടെ അനുകൂലിയായ ഷേര്‍ അഫ്സല്‍ ഖാൻ മര്‍വത് എന്ന അഭിഭാഷകനും നവാസ് ഷെരീഫിന്റ പാകിസ്ഥാൻ മുസ്ലീം ലീഗ് – നവാസ് പാര്‍ട്ടിയുടെ സെനറ്ററായ അഫ്നാൻ ഉല്ലാ ഖാനുമാണ് ചര്‍ച്ചയ്ക്കിടയിൽ ശാരീരികമായി ആക്രമിച്ചത്.അഫ്നാന്റെ വാക്കുകള്‍ അതിരുകടന്നതോടെ നിയന്ത്രണം നഷ്ടമായ മര്‍വത് അഫ്നാന്റെ തലയ്ക്ക് അടിച്ചു. സെക്കന്റുകള്‍ക്കുള്ളില്‍ അഫ്നാനും തിരിച്ചടിച്ചു. ഇതിനിടെ ചാനലിലെ ചില ജീവനക്കാര്‍ ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *