നിംസ് മെഡിസിറ്റിയുടെ ലോക ഹൃദയ ദിചാരണം
നെയ്യാറ്റിൻകര : നിംസ് മെഡിസിറ്റി സംഘടിപ്പിച്ച നിംസ് ഹാർട്ട് ഫൗണ്ടേഷൻ്റെ പതിനെട്ടാമത് വാർഷിക ഹൃദയ ദിനാചാരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി കെ രാജ്മോഹനൻ നിർവഹിച്ചു. ഹൃദയ പരിപാലനത്തിലൂടെ ശരീരത്തെ സംരക്ഷിക്കുക , ഹൃദയ പരിപാലനത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയ ഓരോ ഹൃദയ ദിനാചരണത്തിലൂടെ ലക്ഷ്യം വെച്ചാണ് ഹൃദയ സംരക്ഷണ രംഗത്ത് മികച്ച സേവനം കാഴ്ച വച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സംരക്ഷണ കേന്ദ്രമാണ് നിംസ് മെഡിസിറ്റി. യോഗത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്കിൽ വാർഡ് മെമ്പർ മഞ്ചത്തല സുരേഷ് , നിംസ് മാനേജിംഗ് ഡയറക്ടർ ഫൈസൽ ഖാൻ, തുടങ്ങിയവർ സംസാരിച്ചു.