കെഎസ്‌ആര്‍ടിസി ബസില്‍ ലഹരികടത്ത്; 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി വാളയാറിൽ യുവാവ് പിടിയില്‍
പാലക്കാട്: 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍. ചാവക്കാട് സ്വദേശി ഷമീറാണ് പിടിയിലായത്.വാളയാർ എക്സൈസ് ചെക്ക് പോസ്റ്റില്‍ വച്ചാണ് ഷമീറിനെ അറസ്റ്റ് ചെയ്തത്. 211 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു..കോയമ്പത്തൂരില്‍ നിന്ന് കെഎസ്‌ആർടിസി ബസിലാണ് ഇയാള്‍ ലഹരി കൊണ്ടുവന്നത്. ചാവക്കാട് എത്തിച്ച് ചില്ലറ വില്‍പ്പനയായിരുന്നു ലക്ഷ്യം. അതിനിടെയാണ് അറസ്റ്റ്.