രണ്ട് ലിറ്റർ ചാരായം കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

Spread the love

നെയ്യാറ്റിൻകര : രണ്ട് ലിറ്റർ ചാരായം കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ അരുൺനാഥ്(40) അയ്യപ്പൻ (38) എന്നിവരാണ് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ സംഘത്തിൻ്റെ പിടിയിലായത്. തുടർന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ കോഴിക്കൂടിൻ്റെ രഹസ്യ അറിയിൽ ഒളിപ്പിച്ച് നിലയിൽ 5 ലിറ്റർ ചാരായവും 120 ലിറ്റർ കോടയും കണ്ടെത്തി.പരിശോധനയിൽ എക്സൈസ് ഇൻപെക്ടർ എ കെ അജയകുമാർ പ്രിവൻ്റീവ് ഓഫീസർമാരായ എം.എസ് അരുൺ കുമാർ , എൻ സുരേഷ് കുമാർ കെ ആർ രജിത്ത് , സിവിൽ എക്സൈസ് ഓഫീസർമാരായ എം പ്രവീൺ , മുഹമ്മദ് അനീസ് , ഡ്രൈവർ ടി ഷിബു എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *