പുനലൂരില്‍ നാലുമാസം ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: പുനലൂരില്‍ നാലുമാസം ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാര്‍ സ്വദേശി ശരണ്യ(23)യാണ് മരിച്ചത്. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി അഖിലുമായി ഒന്നരവര്‍ഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം. ശരണ്യയെ ഇന്ന് പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന ശരണ്യ പുലര്‍ച്ചെ ഒരു മണിയോടെ മറ്റൊരു റൂമിലേക്ക് മാറി കിടന്നിരുന്നു. രാവിലെ ചായയുമായ എത്തിയ അമ്മ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്തുനിന്ന് പൂട്ടിയതായി മനസ്സിലായി. തുടര്‍ന്ന് അടുത്ത് താമസിക്കുന്നവരുടെ സഹായത്തോടെ വാതില്‍ ചവിട്ടി തുറന്നപ്പോള്‍ ശരണ്യ മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്.ഉടനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി അഖിലുമായി ഒന്നരവര്‍ഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. അഖിലുമായുള്ള പിണക്കത്തെ തുടര്‍ന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് ശരണ്യ പുനലൂരിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.