കാട്ടുകൊമ്പന്‍ പടയപ്പ മാലിന്യം ഭക്ഷിക്കുന്നത് തടയണമെന്ന് ആനപ്രേമികൾ

Spread the love

മൂന്നാര്‍: കാട്ടുകൊമ്പന്‍ പടയപ്പ മൂന്നാര്‍ കല്ലാറിലെ മാലിന്യ പ്ലാന്റിലെത്തി പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് തടയണമെന്ന് ആനപ്രേമികളുടെ ആവശ്യം. കഴിഞ്ഞ കുറച്ച് നാളുകളായി പടയപ്പ ഈ മേഖലയില്‍ തമ്പടിച്ച് ഭക്ഷണസാധനങ്ങള്‍ അകത്താക്കുന്ന പ്രവണതയുണ്ട്.ഇതിനൊപ്പം പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടി ഭക്ഷിക്കുന്നത് ആനയുടെ അനാരോഗ്യത്തിന് ഇടയാക്കുമെന്നാണ് വാദം.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാര്‍ കല്ലാറിലെ പഞ്ചായത്തിന്റെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിലാണ് കാട്ടുകൊമ്പന്‍ പടയപ്പ നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടെയെത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്നുമാണ് ആന തീറ്റ കണ്ടെത്തുന്നത്. തീറ്റ സുലഭമായി ലഭിക്കാന്‍ തുടങ്ങിയതോടെ ആന മറ്റെവിടേക്കും പോകാന്‍ തയ്യാറാകാത്ത സ്ഥിതിയുണ്ട്.ഇതിനിടയിലാണ് ആന ഇവിടെ നിന്നും പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.ഇതോടെ പടയപ്പ മാലിന്യ പ്ലാന്റിലെത്തി പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് തടയണമെന്ന ആവശ്യം ശക്തമായി. പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടി ഭക്ഷിക്കുന്നത് ആനയുടെ അനാരോഗ്യത്തിന് ഇടയാക്കുമെന്നാണ് വാദം.ആനയെ ഇവിടെ നിന്നും വനമേഖലയിലേക്ക് തുരത്തണമെന്നാണാവശ്യം.

Leave a Reply

Your email address will not be published. Required fields are marked *