നെയ്യാറ്റിൻകര നഗരസഭയുടെ സ്വപ്ന പദ്ധതി ഹാപ്പിനസ് പാർക്ക് യാഥാർത്ഥ്യമായി : ഉദ്ഘാടനം ഇന്ന്
വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന് ലക്ഷ്യമിട്ട് ഹാപ്പിനസ് പാർക്ക് ‘ നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ നിലമേൽ , മണ്ണലൂർ വാർഡുകളെ ബന്ധിപ്പിക്കുന്ന കാവുവിള പാലത്തിന് സമീപമാണ് ഹാപ്പിനസ് പാർക്ക് ഒരുക്കിയത് . 2023-24 നഗരസഭയുടെ വാർഷിക പദ്ധതിയിലാണ് 22 ലക്ഷം രൂപ ചെലവിട്ട് കലാ കായിക വിനോദങ്ങൾക്കു വേണ്ടി ഗ്രാമങ്ങളിൽ അരങ്ങ് ഒരുക്കുക എന്ന ലക്ഷ്യത്തോടെ കൂടിയുമാണ് ഹാപ്പിനസ് പാർക്ക് സ്വപ്നം നെയ്യാറ്റിൻകര നഗരസഭ യാഥാർത്ഥ്യമാക്കിയത്. വയോജന പാർക്ക് എന്ന തരത്തിലാണ് നിർമ്മാണമെങ്കിലും കുട്ടികൾക്കും മുതിർന്നവർക്കും പാർക്ക് പ്രയോജനപ്പെടുത്തുന്നതിൽ നിയന്ത്രണമുണ്ടാവില്ല. തണൽമരങ്ങൾ നട്ടുപിടിപ്പിക്കുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ പാർക്കിന് കൂടുതൽ ആകർഷകത്വം നൽകുന്ന തരത്തിലാണ് പാർക്കിൻ്റെ നിർമ്മാണം.റോഡിൻ്റെ ഇരുവശങ്ങളിലും മനോഹരമായ പാർക്ക് പ്രഭാത സഹാവരിക്കുള്ള നടപ്പാത , ഓപ്പൺ ജിം , കുട്ടികൾക്കുള്ള കളിസ്ഥലം , വിശ്രമ ഇരിപ്പടങ്ങൾ , പൂന്തോട്ടം , തുറസ്സായ സംഭവാദ കേന്ദ്രവും ഉൾപ്പെടുത്തിയുണ്ട്.സുകൃതം പദ്ധതിഹാപ്പിനസ് പാർക്കിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മാസത്തിലൊരിക്കൽ വയോജനങ്ങൾക്ക് ഇവിടെ ഒത്തുകൂടാനും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനും ഉതകുന്ന സുകൃത പദ്ധതിയും ഉൾപ്പെടുത്തിയോട ഹാപ്പിനസ് പാർക്കിൻ്റെ മുഖച്ഛായ തന്നെ മാറി.കഫറ്റീരിയറോഡിൻ്റെ ഇരുവശങ്ങളിലും ഇൻ്റർലോക്ക് ഉപയോഗിച്ച് നടപ്പാതകൾ ഭംഗിയാക്കി ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും പ്രയോജനപ്രദമായ രീതിയിലാണ് പ്ലാറ്റ്ഫോമുകൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട് . പാർക്കിനോട് ചേർന്നുള്ള കഫറ്റീരിയ പാർക്കിൻ്റെ പ്രൗഢികൂട്ടുന്നു. ഇന്ന് പകൽ 4 മണിക്ക് വി. ശിവൻകുട്ടി ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം നിർവഹിക്കും എംഎൽഎ കെ ആൻസലൻ, നഗരസഭ ചെയർ പേഴ്സൺ പികെ രാജ്മോഹൻ , വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, മെമ്പർമാരായ എസ്. എൽ മിനിമോൾ , കെ. അമ്മിണിക്കുട്ടി, ആർ അജിത എന്നിവർ സംസാരിക്കും.