ഡ്രൈവർ കാബിനിൽ ഹയർ കണ്ടീഷൻ നിർബന്ധം : വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ

Spread the love

രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എയർ കണ്ടീഷൻ നിർബന്ധമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് മുകളിൽ ഭാരമുള്ള എൻ 3 വിഭാഗത്തിലെ ട്രക്കുകൾക്കുമാണ് വിജ്ഞാപനം ബാധകമാകുക.കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവർമാരുടെ ജാഗ്രത വർധിപ്പിക്കാൻ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്നുമാണ് പുതിയ വിജ്ഞാപനം ഇറക്കിയതിലൂടെയുള്ള വിലയിരുത്തലുകൾ. ദീർഘദൂരം സഞ്ചരിക്കുന്ന ട്രക്കുകളിലെ ഡ്രൈവർമാർക്ക് സൗകര്യപ്രദമായ തൊഴിൽ സാഹചര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം

Leave a Reply

Your email address will not be published. Required fields are marked *