തൊളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലുൾപ്പെടുന്ന മന്നൂർക്കോണം, ചെറുവക്കോണം, ചിറ്റീപ്പാറ ഉന്നതികൾ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി സന്ദർശിച്ചു. മേഖലയിലെ പിന്നാക്ക

Spread the love

മന്നൂർക്കോണം, ചിറ്റീപ്പാറ ഉന്നതികളിൽ നേരിട്ടെത്തി മന്ത്രി കെ.എ.തുളസി

തൊളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലുൾപ്പെടുന്ന മന്നൂർക്കോണം, ചെറുവക്കോണം, ചിറ്റീപ്പാറ ഉന്നതികൾ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി സന്ദർശിച്ചു. മേഖലയിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനവും വിവിധ വികസന പദ്ധതികളുടെ പുരോഗതിയും വിലയിരുത്തുന്നതിന്റെ ഭാഗമായായിരുന്നു മന്ത്രിയുടെ സന്ദർശനം. ഉന്നതികളിലെ വീടുകൾ സന്ദർശിച്ച മന്ത്രിയുമായി മൂപ്പന്മാരും പ്രൊമോട്ടർമാരും പ്രദേശവാസികളും സംസാരിച്ചു. കുടിവെള്ളം, റോഡ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രദേശവാസികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയങ്ങളിൽ സമയബന്ധിതമായ ചർച്ചകളിലൂടെയും അടിയന്തര ഇടപെടലുകളിലൂടെയും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകി.

മന്നൂർക്കോണം എ.കെ.ജി നഗറിലെ അങ്കണവാടിയും മന്ത്രി സന്ദർശിച്ചു. കുട്ടികളോടും ജീവനക്കാരോടും ആശയവിനിമയം നടത്തിയ മന്ത്രി, അങ്കണവാടിയുടെ ഭൗതിക സാഹചര്യങ്ങളും കുട്ടികൾക്കുള്ള പോഷകാഹാരവിതരണവും വിലയിരുത്തി. കൂട്ടായ പരിശ്രമത്തിലൂടെ ഉന്നതികളുടെ മുഖച്ഛായ മാറ്റുമെന്നും സന്ദർശനത്തിനൊടുവിൽ മന്ത്രി പറഞ്ഞു.

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ, തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ്, വൈസ് പ്രസിഡന്റ് വി.സി. അഭിലാഷ് എന്നിവർക്ക് പുറമെ മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *