ജനവിധി അറിയാന്‍ ഇനി നാലുനാള്‍ മാത്രം: കണക്കുകൂട്ടലുകളുമായി മുന്നണികള്‍

Spread the love

തിരുവനന്തപുരം: ആരു വാഴും ആരു വീഴുമെന്നറിയാന്‍ ഇനി നാലു നാള്‍ മാത്രം ബാക്കി. സംസ്ഥാനത്ത് പിണറായിയുടെ തുടര്‍ഭരണമുണ്ടാവുമോ അതോ 10 വര്‍ഷ ത്തിനു ശേഷം യുഡിഎഫ് അധികാര ത്തിലേക്ക് എത്തുമോ എന്നറിയാനുള്ള വോട്ടെണ്ണല്‍ തിങ്കളാഴ്ച്ച നടക്കും. ഇതിനിടെ മുന്നണികള്‍ കണക്കുകൂട്ടലുകളിലാണ്.തുടര്‍ഭരണം ഉറപ്പെന്ന് ഇടതു മുന്നണി അവകാശപ്പെടുമ്പോള്‍ 85 സീറ്റിലധി കമായി ഭരണത്തിലെത്തുമെന്നാണ് യുഡി എഫിന്റെ അവകാശവാദം. കേരളമു ൾപ്പെടെ നാലു സംസ്ഥാ നങ്ങളി ലെയും പുതുച്ചേരിയിലെയും വോട്ടണ്ണല്‍ തിങ്കളാഴ്ച്ച നടക്കും. കേരളത്തിലേത് അടക്കം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിവിധ ഏജന്‍ സികള്‍ ഇന്ന് പുറത്തു വിടും.എക്‌സിറ്റ് പോളുകള്‍ ഇന്ന് പുറത്തുവരാ നിരിക്കെ ആകാംക്ഷയിലും പ്രതീക്ഷയി ലുമാണ് മുന്നണികള്‍. നേരിയ ഭൂരിപക്ഷ മായാലും കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പമെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കു ന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളില്‍ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമു ണ്ടായെങ്കില്‍ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.അഞ്ചിലധികം ഏജന്‍സികളുടെ ഏക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കു ന്നത്. ബംഗാളിലെ എക്‌സിറ്റ് പോള്‍ സര്‍വെകള്‍ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജന്‍സികളുടെ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെര ഞ്ഞെടുപ്പ് മാര്‍ച്ച് പതിനഞ്ചിനാണ് പ്രഖ്യാപിച്ചത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രില്‍ 9ന് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. തമിഴ്‌നാട്ടില്‍ 23ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളില്‍ 23നായിരുന്നു ആദ്യ ഘട്ടം.ഇന്ന് നടക്കുന്ന പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പോടെ എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാനുള്ള വിലക്ക് അവസാനിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്ക് വിവിധ ഏജന്‍സികളുടെ ഫലങ്ങള്‍ വന്നു തുടങ്ങും. എന്‍ഡിടിവി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്‌സ്, റിപ്പബ്‌ളിക് ടിവി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്കും.

Leave a Reply

Your email address will not be published. Required fields are marked *