പറവൂരിൽ സതീശൻ ‘കയറി’; ധർമ്മടത്ത് മുഖ്യമന്ത്രി പിന്നിൽ! മന്ത്രിപ്പട വീഴുന്നു; കേരളത്തിൽ യുഡിഎഫ് തരംഗം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പറവൂർ മണ്ഡലത്തിൽ ലീഡ് തിരിച്ചുപിടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നിലെത്തി. ഒരുഘട്ടത്തിൽ സിപിഐ സ്ഥാനാർത്ഥിയായ ടൈസൺ മാസ്റ്റർ 243 വോട്ടിന് മുന്നിലെത്തിയെങ്കിലും, പിന്നീട് ലീഡ് തിരിച്ചുപിടിച്ച് സതീശൻ ഇപ്പോൾ 1400 വോട്ടുകൾക്ക് മുൻതൂക്കത്തിലാണ്.സംസ്ഥാനത്ത് ആകെ യുഡിഎഫ് തരംഗമാണ് പ്രകടമാകുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് 84 മണ്ഡലങ്ങളിൽ മുന്നിൽ നിൽക്കുമ്പോൾ എൽഡിഎഫ് 51 മണ്ഡലങ്ങളിൽ ലീഡ് നിലയിലാണ്. എൻഡിഎക്കും ചില മണ്ഡലങ്ങളിൽ മുന്നേറ്റമുണ്ട്.കാസർകോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് തുടരുന്നത്.മന്ത്രിസഭയിലെ 14 അംഗങ്ങൾ നിലവിൽ പിന്നിലാണ്. യുഡിഎഫ് പ്രമുഖ നേതാക്കൾ ഭൂരിഭാഗവും മുന്നിലാണ്.അതേസമയം, ധർമ്മടത്ത് രണ്ടാം റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്. യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൾ റഷീദ് 2523 വോട്ടിന്റെ ലീഡിലാണ് മുന്നിലുള്ളത്.വോട്ടെണ്ണൽ തുടരുന്നതിനാൽ പ്രവണതകളിൽ മാറ്റം സംഭവിക്കാനിടയുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

