ജനം പുറത്താക്കി : ഇടതുകോട്ടകള്‍ തകര്‍ന്നടിയുന്നു

Spread the love

തിരുവനന്തപുരം: ആഞ്ഞടിച്ചുവരുന്ന തിരമാല കണക്കെയായിരുന്നു ജനകീയ വിധിയെഴുത്ത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്നതോടെ ഇടതുകോട്ടകളില്‍ പലതും കടപുഴകി വീഴുന്ന ദൃശ്യമാണ് കാണാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ഏഴാം റൗണ്ട് വരെ പിന്നില്‍ നിന്നു. പയ്യന്നൂരിലും തളിപ്പറമ്പിലുമെല്ലാം ഇടതു സ്ഥാനാര്‍ഥികള്‍ ഏറെ വിയര്‍ക്കുന്ന സ്ഥിതിയാണ്.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് തരംഗം പ്രകടം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാ രും കൂട്ടത്തോടെ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി എന്‍ വാസവന്‍, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്, ഗണേഷ് കുമാര്‍, ആര്‍ ബിന്ദു, പി രാജീവ്, ഒ ആര്‍ കേളു, അബ്ദുറഹിമാന്‍, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, പി പ്രസാദ് എന്നിവര്‍ പിന്നിലാണ്..ബേപ്പൂരില്‍ പി എ മുഹമ്മദ് റിയാസ് മുന്നിലാണ്.കേരളത്തില്‍ ഭരണകക്ഷിയായ എല്‍ഡിഎഫിന്റെ കോട്ടകളില്‍ പോലും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് ആദ്യ മൂന്ന് മണിക്കൂറില്‍ കാണുന്നത്. കേരളത്തില്‍ ഇടതുവിരുദ്ധ യുഡിഎഫ് തരംഗം തന്നെയാണ് എന്നാണ് ആദ്യഘട്ട ഫലസൂചനകള്‍ നല്‍കുന്നത്. രണ്ട് സീറ്റില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *